മഴ യാത്രയിൽ എവിടേക്കൊക്കെ പോകാം? ചോദ്യം ആലപ്പുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തോടാണെങ്കിൽ ഉത്തരം എവിടെ വേണമെങ്കിലും പോകാം എന്നായിരിക്കും. ഏതൊരു സഞ്ചാരിയും പോകാനാഗ്രഹിക്കുന്ന മഴ യാത്രകളുമായാണ് ആലപ്പുഴയുടെ ഇത്തവണത്തെ വരവ്. ജൂലൈ മാസത്തിലെ വിനോദ യാത്രകൾ എന്തുകൊണ്ട് ആനവണ്ടിയിലാക്കണം എന്നതിന് ഒരുപാട് കാരണങ്ങൾ ആലപ്പുഴ ഡിപ്പോ കാണിച്ചുതരും. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി യാത്രകളാണ് ഈ മാസം ആലപ്പുഴയുടേതായി ഉള്ളത്. മാവേലിക്കര, ഹരിപ്പാട്, കായംകുളം, എടത്വ, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല എന്നീ ഏഴ് ഡിപ്പോകളിൽ നിന്നും ഗവി അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്രയുണ്ട്. മഴക്കാലത്ത് കാട് എത്രമാത്രം ഭംഗിയുള്ളതാകും എന്ന് സഞ്ചാരികൾക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയുവാൻ തക്ക വിധത്തിലാണ് കെഎസ്ആർടിസി മഴയാത്രകൾ ഒരുക്കിയിരിക്കുന്നത്.
ആലപ്പുഴയുടെ യാത്രകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗവി- പരുന്തുപാറ യാത്ര തന്നെയാണ്. ജൂലെ മാസത്തിൽ മാത്രം 7 ഡിപ്പോകളിൽ നിന്നായി 17 യാത്രകളാണ് ഗവിയിലേക്ക് നടത്തുന്നത്. മാവേലിക്കരയിൽ നിന്ന് ജൂലൈ 4,22 തീയതികൾ, ഹരിപ്പാട്- ജൂലൈ 8.16,27, കായംകുളം- ജൂലൈ 6,18, എടത്വ- ജൂലൈ 3,8,19, ചെങ്ങന്നൂർ- ജൂലൈ 1,13,25, ആലപ്പുഴ- ജൂലൈ 2,26, ചേർത്തല- ജൂലൈ 15, 28 എന്നീ തീയതികളിലാണ് യാത്ര. അതത് ഡിപ്പോകളിൽ നിന്ന് പത്തനംതിട്ടയിലെത്തിയ ശേഷം അവിടുന്ന് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. മൂഴിയാർ ഡാം , കക്കി ഡാം, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളും യാത്രയിൽ സന്ദർശിക്കും. തുടർന്ന് പരുന്തുംപാറ കൂടി സന്ദർശിച്ച് മടങ്ങും.
കാടിന്റെ കാഴ്ചകളിലൂടെ 70 കിലോമീറ്റർ ദൂരമാണ് ഗവി യാത്രയുള്ളത്. കാടും വെള്ളച്ചാട്ടങ്ങളം അണക്കെട്ടും ഇതിൽ കാണാം. ബസ് ടിക്കറ്റ്, ഉച്ചഭക്ഷണം, ബോട്ടിങ്, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഡിപ്പോകളിൽ നിന്നുള്ള യാത്രയ്ക്ക് 1450നും 1850നും ഇടയിലാണ് നിരക്ക്. ഓരോ യാത്രയിലും നിശ്ചിത എണ്ണം യാത്രക്കാർക്ക് മാത്രമായിരിക്കും അനുമതി. കൂടാതെ 60 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിക്കുന്ന അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളും കാണും. വാഗമൺ യാത്രയിൽ മൊട്ടക്കുന്നുകൾ വാഗമൺ ലേക്ക്, പൈൻ ഫോറസ്റ്റ്, തങ്ങൾപ്പാറ തുടങ്ങിയ സ്ഥലങ്ങളും ഒപ്പം പരുന്തുംപാറയും സന്ദർശിക്കും. മഴക്കാലങ്ങളിലെ ഈ സ്ഥലങ്ങളുടെ ഭംഗി വിവരിക്കാനാവില്ല. മാമലക്കണ്ടം ജംഗിൾ സഫാരി, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലേക്കും ജൂലൈ മാസത്തിൽ മഴയാത്ര ഉണ്ടാകും. കൂടാതെ ക്ഷേത്ര ദർശനങ്ങളും ആലപ്പുഴയിൽ നിന്നുണ്ട്. കൊല്ലൂർ മൂകാംബിക, ഗുരുവായൂർ, മൺറോ തുരുത്ത് യാത്രകളും വിവിധ ഡിപ്പോകളിൽ നിന്നുണ്ട്.
ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വിനോദ യാത്രയെക്കുറിച്ചറിയുവാൻ അതാത് ഇടങ്ങളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. കായംകുളം ഡിപ്പോ- 9605440234 , 9400441002, ഹരിപ്പാട് ഡിപ്പോ- 9947812214 , 9447975789 മാവേലിക്കര ഡിപ്പോ- -9446313991,9947110905 എടത്വ ഡിപ്പോ- 9846475874, 9947059388 ചെങ്ങന്നൂർ ഡിപ്പോ- 9846373247, 9496726515. ആലപ്പുഴ ഡിപ്പോ- 9895505815 , 9446617832 ചേർത്തല ഡിപ്പോ- -9633305188, 9846507307
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033