Monday, May 5, 2025 7:53 am

ഒറ്റയിടത്ത് പത്ത് വെള്ളച്ചാട്ടം ; പിന്നെ കുളിയും കുട്ടവഞ്ചി യാത്രയും

For full experience, Download our mobile application:
Get it on Google Play

ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം … പാറക്കെട്ടുകളിലൂടെ പലയിടത്തു നിന്നായി ഒഴുകിയെത്തി ഒരു പ്രദേശത്തിന്റെ പല ഭാഗത്ത് പതിക്കുന്ന കാഴ്ച തന്നെ വേറൊരു രസമാണ്. വെള്ളച്ചാട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരിടത്തു നിന്നു കണ്ടു പോകുന്ന പതിവ് കാഴ്ച ഇവിടെ നടക്കില്ല. അത്രയധികമുണ്ട് ഇവിടെ കണ്ടുതീർക്കുവാൻ. ഒപ്പം കൗതുകം കൂട്ടാനായി പാറക്കെട്ടുകൾക്കിടയിലൂടെ കുട്ടവഞ്ചി യാത്രകളും. ഇപ്പോൾ സ്ഥലം ഏകദേശം പിടികിട്ടിയില്ലേ. അതേ നമ്മുടെ ഹൊഗനക്കൽ വെള്ളച്ചാട്ടം തന്നെ. ബാംഗ്ലൂരിൽ നിന്ന് ഒരു ഏകദിന യാത്ര പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആഗ്രഹിക്കുന്ന ലോങ് ഡ്രൈവ്- എന്നാലോ അധികം അകലെയല്ലാതെ മികച്ച കാഴ്ചകളും കിടിലൻ വ്യൂവും ഒക്കെ ചേരുന്ന ഒരിടം. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ ഹൊഗനക്കൽ വെള്ളച്ചാട്ടം തമിഴ്നാടിന്റെ ഭാഗമാണ്.

ദക്ഷിണേന്ത്യയുടെ നയാഗ്ര എന്നു സഞ്ചാരികൾ സ്നേഹപൂര്‍വ്വം ഹൊഗനക്കൽ വെള്ളച്ചാട്ടത്തെ വിളിക്കാറുണ്ട്. ഒഴുകിയെത്തുന്ന കാവേരി ആർത്തലച്ചുവീഴുന്ന ഹൊഗെനക്കല്‍, ആരും കൊതിക്കുന്ന കാഴ്‌ചകൾ ആണ് സമ്മാനിക്കുന്നത്. ഏതു സീസണിലും ധൈര്യമായി വരാം എന്നതാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണിത്. പാറക്കെട്ടുകളിലേക്ക് വെള്ളം വന്നു വീഴുമ്പോൾ പുക ഉയരുന്നത് പോലെയാണ്. ആ കാഴ്‌ച്ചയാണ് കന്നഡയില്‍ ഹൊഗെനെക്കല്‍ എന്ന പേര് വന്നതെന്ന് ഇവിടുത്തുകാർ പറയും. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയുടെ ഭാഗമായി കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കർണ്ണാടകയുടെ മൈസൂരിനെ ചാമരാജനഗർ ജില്ലയോടും ഇത് അതിർത്തി പങ്കിടുന്നു.

ആരോ കൃത്യമായി കൊത്തിച്ചീന്തി വെച്ചപോലുള്ള പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ കാഴ്ച. ഇങ്ങനെ താഴേക്ക് പതിക്കുന്ന വെള്ളം പുക പോലെ തോന്നിക്കുമത്രെ. മാത്രമല്ല ഈ പാറകളുടെ പ്രത്യേകമായ രൂപഭംഗിയും ഹൊഗേനക്കൽ എന്ന പേരിനു കാരണമായിട്ടുണ്ടെന്നാണ് ഇവിടുള്ളവർ പറയുന്നത്. പുകവലി പാറകൾ അല്ലെങ്കിൽ പുക മൂടിയ പാറക്കൂട്ടം എന്നാണത്രെ ഹൊഗേനക്കൽ എന്ന വാക്കിനർത്ഥം. പാറയുടെ രൂപയായാലും പതഞ്ഞ് പുകപോലോ കാണുന്ന വെള്ളച്ചാട്ടമായാലും പേരും കാഴ്ചയും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.

ഒരു കൂട്ടം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. ഒരു സ്ഥലത്തു തന്നെ പത്തെണ്ണം വരെ കാണാനും സാധിക്കും. മഴക്കാലത്താണ് ഇതിന്റെ ഭംഗി ഏറ്റവും പൂർണ്ണമാകുന്നത്. ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം പക്ഷേ സജീവമാകാൻ ചെറിയൊരു മഴയുടെ ആവശ്യമേ ഉള്ളൂ. വേനലിൽ വെള്ളച്ചാട്ടങ്ങളുടെ അടുത്തു വരെ പോകാം. കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. തുഴച്ചിൽക്കാരനൊപ്പം നാലു പേർക്കും കൂടി വഞ്ചിയില്‍ കയറാം. പാറക്കെട്ടുകൾക്കിടയിലൂടെ നദിയിലെ കാഴ്ചകളെല്ലാം കണ്ട് ഒരു മണിക്കൂർ നേരമാണ് സവാരി നടത്താൻ കഴിയുക. ഒഴുക്ക് കുറവുള്ള സമയമാണെങ്കിൽ വെള്ളം പതിക്കുന്നതിന്റെ താഴെ പോയി നനയുവാനും സാധിക്കും. എട്ട് ആളുകൾക്ക് വരെ കയറാൻ പറ്റുന്ന കുട്ടവഞ്ചികളും ഉണ്ട്. 500 രൂപാ മുതൽ 800 രൂപാ വരെയാണ് ഒരാൾക്കുള്ള നിരക്ക്.

വെള്ളത്തിലിറങ്ങി ഒന്നു നനഞ്ഞു കയറിക്കഴിഞ്ഞാൽ നല്ല ചൂട് മീൻ വറുത്തത് കഴിക്കാം. തിലോപ്പിയ, രോഹു, വരാൻ, കട്ല എന്നിവയൊക്കെ പിടിച്ച് മുളക് പുരട്ടി വറക്കാൻ വെച്ചിരിക്കുന്നതും വറത്തുകോരി വെച്ചിരിക്കുന്നതുമാണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം. കടയിലെ മീൻ വറുത്തത് മേടിക്കാനും അല്ലെങ്കിൽ മീൻ മേടിച്ച് വറുത്ത് മേടിക്കാനും സാധിക്കും. ഇഷ്ടംപോലെ കടകളാണ് ഇവിടെ ഇങ്ങനെയുള്ളത്. ബാംഗ്ലൂർ-ഹൊഗെനക്കൽ യാത്ര ബാംഗ്ലൂരിൽ നിന്നും 170 കിലോമീറ്റർ അകലെയാണ് ഹൊഗേനക്കൽ സ്ഥിതി ചെയ്യുന്നത്. ഏകദേശം നാല് മണിക്കൂർ വേണം ഇവിടേക്ക് എത്താൻ. അതിരാവിലെ ഇറങ്ങിയാൽ വലിയ വെയിൽ വരുന്നതിനു മുൻപേ ഇവിടെയെത്താം. റായകോട്ടെ-പാലാകോട് റൂട്ട് വഴി ഇവിടേക്ക് വരാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻനട...

ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി. പാക് വാണിജ്യ...

വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ്

0
തിരുവനന്തപുരം : വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന്...

കെ.സുധാകരനെ മുഖവിലക്കെടുക്കാതെ ഹൈക്കമാൻഡ്; പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ തീരുമാനം

0
തിരുവനന്തപുരം: കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻ്റ് നീക്കം. പുതിയ...