Thursday, July 10, 2025 10:38 am

ബാംഗ്ലൂരിലെ ചെലവ് കുറഞ്ഞ ഷോപ്പിംഗ് സ്‌പോട്ടുകൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂരിലെ ഷോപ്പിങ് സ്ട്രീറ്റുകൾ തന്നെയാണ് എന്നും ഇവിടുത്തെ താരം! ഇതാ ബാംഗ്ലൂരിലെ പ്രധാന ഷോപ്പിങ് സ്ട്രീറ്റുകള്‍ പരിചയപ്പെടാം. ബാംഗ്ലൂരിൽ ഒന്നു കറങ്ങാൻ വരുന്നവർ ഏറ്റവും കൂടുതൽ പോകാന്‍ ആഗ്രഹിക്കുന്നത് ഇവിടുത്തെ ഷോപ്പിങ് സ്ട്രീറ്റുകൾ കാണാനാണ്. വളരെ കുറഞ്ഞ തുകയിൽ കൈ നിറയെ സാധനങ്ങൾ അതും മികച്ച ക്വാളിറ്റിയിലുള്ളവ കിട്ടുമെന്നു പറഞ്ഞാൽ ആരാണ് ഒന്നു പോയി നോക്കാത്തത് അല്ലേ? അങ്ങനെ ഷോപ്പിങ് പ്രിയരുടെ സ്വർഗ്ഗമായ ബാംഗ്ലൂരിൽ നിങ്ങളുടെ ബജറ്റിനനുസരിച്ച് പോകാൻ പറ്റിയ പോക്കറ്റ് കാലിയാക്കാത്ത ഷോപ്പിങ് ഇടങ്ങൾ പരിചയപ്പെടാം.
1.ജയനഗർ ഫോർത്ത് സ്ട്രീറ്റ്
ബാംഗ്ലൂരിലെ ഏറ്റവും ചെലവ് കുറഞ്ഞ ഷോപ്പിങ് സ്ട്രീറ്റാണ് ജയനഗർ ഫോർത്ത് സ്ട്രീറ്റ്. മികച്ച ഗുണനിലവാരമുള്ള ഏറ്റവും പുതിയ മോഡൽ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ആഭരണങ്ങൾ, വീടിനലങ്കരമായി സൂക്ഷിക്കാൻ പറ്റിയ സാധനങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്നും വാങ്ങാം. ഇത് കൂടാതെ ഒരു പഴയ ഷോപ്പിങ് കോംപ്ലക്സും ഇവിടെ കാണാം. അതിനു ചുറ്റിലുമായും നിരവധി ചെറിയ ഷോപ്പുകളും വഴിയോര കച്ചവടങ്ങളും ഉണ്ട്. ഒരു ദിവസം ഉച്ചകഴിഞ്ഞ് ഇറങ്ങിയാൽ രാത്രി വരെ നടന്നു കാണാനും ഷോപ്പിങ് നടത്താനും കഴിയും. കൂടാതെ ബ്രാൻഡഡ് ഷോപ്പുകൾ, രുചികരമായ വിഭവങ്ങൾ വിളമ്പുന്ന തട്ടുകടകൾ എന്നിങ്ങനെ ഇവിടെ സമയം ചെലവഴിക്കാൻ വേറെയും വഴികളുണ്ട്.
2. ശിവാജി നഗർ
ബാംഗ്ലൂരിലെ പേരുകേട്ട ഷോപ്പിങ് സ്ഥലങ്ങളിലൊന്നാണ് ശിവാജി നഗര്‍. ചെറുതും വലുതുമായ ഒരുപാട് സ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും ഭക്ഷണശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ചുരിദാറുകൾ, ടോപ്പുകൾ, ജീന്‍സ്, ബനിയൻ, ബെഡ്ഷീറ്റ്, കർട്ടൺ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ തുണിത്തരങ്ങൾ എല്ലാം ഇവിടുന്ന് കിട്ടും. ബാംഗ്ലൂരിൽ ജീവിക്കുന്നവരും ഇവിടെ വരുന്നവരും എല്ലാം ശിവാജി നഗറിൽ വരാറുണ്ട്.
3. ചിക്പേട്ട്
ബാംഗ്ലൂരില്‍ വന്ന് നിങ്ങൾക്ക് ഒട്ടും ചെലവില്ലാതെ ഇഷ്ടംപോലെ ഷോപ്പിങ് നടത്താൻ പറ്റിയ സ്ഥലമാണ് ചിക്പേട്ട്. ബാംഗ്ലൂരിലെ ഏറ്റവും പഴയ പ്രദേശങ്ങളിലൊന്നായ ഇവിടെ തുണികൾ ഉൾപ്പെടെ പല സാധനങ്ങളും മൊത്തവിലയിലും ചില്ലറ വിലയിലും ലഭിക്കും. ബാംഗ്ലൂരിലെത്തി വലിയ ഷോപ്പിങ് നടത്തുന്നവർക്കും കച്ചവടക്കാർക്കും ഒക്കെ പ്രയോജനകരമായ സ്ഥലമാണിത്. കുറഞ്ഞ നിരക്കിൽ തുണിത്തരങ്ങൾ വാങ്ങാനാണ്
ആളുകളധികവും ഇവിടേക്ക് വരുന്നത്.
4. മല്ലേശ്വരം 8-ാം ക്രോസ്
മല്ലേശ്വരത്തേയ്ക്കുള്ള യാത്ര ഒരിക്കലും വെറുതേയാകില്ല. ഷോപ്പിങിനൊപ്പം ക്ഷേത്രദർശനവും നടത്താം. നല്ല ഭക്ഷണങ്ങളുടെ രുചിയും നുണയാം. കുർത്ത മുതൽ വ്യത്യസ്തമായ വാച്ച് കളക്ഷനുകൾ, ജ്വല്ലറികൾ, ഓഫീസിലേക്കും കോളേജിലേക്കും പാർട്ടികൾക്കും പോകാൻ പറ്റിയ ബാഗുകൾ, എന്നിങ്ങനെ നിവരധി സാധനങ്ങൾ ചെറിയ വിലയിൽ ഇവിടെ നിന്ന് വാങ്ങാം.
5. കൊമേഷ്യൽ സ്ട്രീറ്റ്
ബാംഗ്ലൂരിൽ ഏറ്റവുമധികം ആളുകൾ പോകുന്ന ഷോപ്പിങ് സ്ട്രീറ്റുകളിൽ ഒന്നാണ് കൊമേഷ്യൽ സ്ട്രീറ്റ്. റോഡിന് രണ്ടു വശത്തുമായി നിരന്നു നിൽക്കുന്ന കടകളാണ് ഇവിടെയുള്ളത്. എന്തൊക്കെയാണ് മേടിക്കേണ്ടത് എന്നൊരു ധാരണയോടെ വന്നാൽ പോലും ഇവിടുത്തെ കടകൾ കണ്ട് വില കൂടി അറിഞ്ഞാൽ ലിസ്റ്റില്‌ ഇല്ലാത്തതടക്കം ഷോപ്പിങ് നടത്തിയേ മടങ്ങൂ. ഡിസൈനർ വസ്ത്രങ്ങൾ മുതൽ ബ്രാൻഡഡ് വസ്ത്രങ്ങളുടെ സെക്കൻഡ് സെയിലും ഇവിടെ കാണാം. ഏറ്റവും ലാഭം വഴിയരികിലെ തുണിത്തരങ്ങൾ തന്നെയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി മണ്ണടി ശാഖാ മെറിറ്റ് അവാർഡ് മേള ഉദ്ഘാടനം ചെയ്തു

0
മണ്ണടി : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 169-ാം നമ്പർ...

തെലങ്കാനയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കാണാതായിരുന്ന എട്ട് പേർ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

0
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ...

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലാസ്സ്‌ 4 ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ വിവാദം

0
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലാസ്സ്‌ 4 ജീവനക്കാരുടെ...