ഇത്തവണത്തെ പുതുവര്‍ഷാഘോഷങ്ങൾ നാട്ടിൽ തന്നെ ആഘോഷിച്ചാലോ. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന കൊച്ചിൻ കാർണിവലും അവിടെ പാപ്പാഞ്ഞിയെ കത്തിക്കലും പിന്നെ കാസർകോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിവലും ഒക്കെയുള്ളപ്പോൾ എന്തിന് നാടുവിട്ട് ആഘോഷിക്കാൻ പോകണം. ഇതാ കേരളത്തിലെ ഏറ്റവും വലിയ പുതുവർഷാഘോഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കേരളത്തിലെ പുതുവർഷാഘോഷം
വെടിക്കെട്ടും ആഘോഷങ്ങളും മാത്രമല്ല കേരളതിലെ ന്യൂ ഇയർ ആഘോഷങ്ങൾ എല്ലാം വേറെ ലെവലിലേക്ക് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഫെസ്റ്റിവലുകളാണ് ഇപ്പോൾ ഇവിടുത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രത്യേകത.
കൊച്ചിൻ കാർണിവൽ
കേരളത്തിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷങ്ങളിലൊന്നാണ് ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചിൻ കാർണിവൽ. സ്വദേശികളും വിദേശികളുമുൾപ്പെടെ ലക്ഷക്കണക്കിനാളുകളാണ് ഓരോ വർഷവും കേട്ടും കണ്ടുമറിഞ്ഞ് കൊച്ചിയുടെ ആഘോഷം കാണാനെത്തുന്നത്. പുതുവർഷത്തിന് പത്ത് ദിവസം മുൻപാരംഭിക്കുന്ന കൊച്ചിൻ കാർണിവലിന് പുതുവർഷ രാവിൽ പാപ്പാഞ്ഞിയെ തീകൊളുത്തുന്ന ചടങ്ങോടെയാണ് സമാപനം.
പണ്ട് പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന പുതുവത്സാരാഘോഷങ്ങളുടെ തുടർച്ചയാണ് ഇന്ന് ഇവിടെ നടക്കുന്ന പുതുവര്‍ഷ ആഘോഷങ്ങൾ. ജില്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ഇവിടെ കൊച്ചിൻ കാർണിവൽ സംഘടിപ്പിക്കുന്നത്.
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ കാസർകോഡുകാരുടെ ക്രിസ്മസ് പുതുവർഷാഘോഷങ്ങളുടെ പുതിയ രീതിയിപ്പോൾ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആണ്. 2022 ൽ ആരംഭിച്ച ബേക്കൽ ബേക്കൽ ബീച്ച് ഫെസ്റ്റിന് സംഘാടകരെപ്പോലും അതിശയിപ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത്തവണ ആറു ലക്ഷത്തോളം ആളുകളെയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ 2023 ൽ പ്രതീക്ഷിക്കുന്നത്. രണ്ടു വേദികളിലായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവലിന് രണ്ട് വേദികളാണുള്ളത്. ബേക്കല്‍ കോട്ടയും ബീച്ചും ഉൾപ്പെടുന്ന പ്രദേശം ഒന്നാം വേദിയും അടുത്തുള്ള റെഡ് മൂൺ ബീച്ച് രണ്ടാം വേദിയുമാണ്.
ബേക്കൽ ബീച്ച് ഫെസ്റ്റ് 2023
ഡിസംബർ 31 പരിപാടികൾ വേദി ഒന്ന് (ബേക്കൽ ബീച്ച്) വൈകിട്ട് 6.30: സാംസ്കാരിക സദസ്സ് (ഗോപിനാഥൻ മുതുകാട്) രാത്രി 7.30: റാസാ റാസാ ബീഗത്തിന്റെ ഗസൽ തേക്കിൻകാട് ബാൻഡ്, ആട്ടം കലാസമിതി എന്നിവയുടെ മെഗാ ന്യൂ ഇയർ നൈറ്റ്.
പുതുവർഷം കേരളത്തിൽ ആഘോഷമാക്കിയാലോ ?
RECENT NEWS
Advertisment