മഴ തകര്‍ത്ത് പെയ്യുകയാണ് നാടെങ്ങും. പുറത്തിറങ്ങാൻ പോലും കഴിയാത്തപോലെ ശക്തിയിലാണ് പെയ്യുന്നതെങ്കിലും പുറത്തിറങ്ങാതിരിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. മഴക്കാല വിനോദ യാത്രയാണെങ്കിലും നിത്യേനയുള്ള യാത്രകളാണെങ്കിലും മഴയത്തിറങ്ങും മുൻപ് ഒരു മുൻകരുതൽ വേണം. സുരക്ഷ തന്നെയായിരിക്കണം യാത്രകളിലെ മുന്‍ഗണനയും. കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതു മുതൽ പാക്കിങ്ങിലും രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുന്നതു വരെ ഒരുപാട് കാര്യങ്ങൾ അറിയേണ്ടതായുണ്ട്. ഇതാ ഈ മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ പരിഗണന കൊടുക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കാലാവസ്ഥാ മുന്നറിയിപ്പുകൾ നോക്കുക: യാത്ര പുറപ്പെടുന്നതിനു മുൻപായി ഏതെങ്കിലും മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക. നിങ്ങളുടെ പ്രദേശത്ത് മാത്രമല്ല, യാത്ര പോകുന്ന റൂട്ടിലും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തും എന്താണ് അവസ്ഥയെന്നും അറിഞ്ഞിരിക്കണം. യാത്രയ്ക്കിടെയും ഇത്തരം മുന്നറിയിപ്പുകളും ശ്രദ്ധിക്കണം. അപകട മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ടെങ്കിൽ യാത്ര പാതിയിൽ നിർത്തി മറ്റൊരു നല്ല സമയത്തേയ്ക്ക് മാറ്റിവെക്കാം.
ലക്ഷ്യസ്ഥാനം പ്രധാനം: നിങ്ങൾ പോകുന്ന സ്ഥലവും പ്രധാനമാണ്. കനത്തമഴയിൽ ഹിൽ സ്റ്റേഷനുകൾ, മലമ്പ്രദേശങ്ങൾ, പാറക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, നദിയുടെ സമീപത്തുകൂടിയുള്ള യാത്ര തുടങ്ങിയ സുരക്ഷ കണക്കിലെടുത്ത് മാറ്റിവെക്കാം. മലമ്പ്രദേശങ്ങളിൽ മണ്ണിടിയാനും വെള്ളം ഒലിക്കാനുമാണ് സാധ്യത കൂടുതൽ കനത്തമഴയിൽ നദികൾ കരകവിയാനും റോഡുകളിൽ വെള്ളം കയറുവാനും സാധ്യതയുണ്ട്.
രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കാം: മൺസൂൺ സമയത്ത് ഒഴിവാക്കേണ്ട മറ്റൊരു കാര്യം രാത്രി സമയത്തെ യാത്രയാണ്. മഴയുടെ ശക്തി മനസ്സിലാവാതെ പുറത്തെന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായ ധാരണയില്ലാതെ രാത്രിയിൽ യാത്ര ചെയ്യുന്നത് അപകടമാണ്. മാത്രമല്ല കനത്ത മഴയിൽ റോഡ് പോലും ചിലപ്പോൾ വ്യക്തമായി കാണാൻ സാധിച്ചെന്നുവരില്ല. മാത്രമല്ല, റോഡിൽ വെള്ളം കയറിയാൽ പോലും അതിലേക്ക് കടന്നു കഴിഞ്ഞു മാത്രമേ അറിയാൻ സാധിച്ചെന്നു വരൂ.
വെള്ളച്ചാട്ടങ്ങളിലേക്ക് പോകേണ്ട: മഴക്കാലത്ത് ഏറ്റവും അപകടം പിടിച്ച യാത്ര വെള്ളച്ചാട്ടങ്ങളിലേക്കുള്ളതാണ്. മഴ ആഘോഷിക്കുവാൻ പലരും ആദ്യം തിരഞ്ഞെടുക്കുന്നതും വെള്ളച്ചാട്ടങ്ങളാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ വെള്ളച്ചാട്ടങ്ങളിൽ മഴക്കാലത്ത് പ്രവേശനത്തിന് വിലക്കുണ്ടെങ്കിലും പ്രാദേശിക വെള്ളച്ചാട്ടങ്ങളിൽ ഇത്തരം മുന്നറിയിപ്പുകൾ കാണില്ല. അതുകൊണ്ടുതന്നെ ആളുകൾ എത്തുകയും മഴയത്ത് വെള്ളത്തിലിറങ്ങി അപകടത്തിൽ പെടുകയും ചെയ്യുന്നു. മഴ കനക്കുമ്പോ വെള്ളച്ചാട്ടത്തിനും ശക്തി കൂടും. കാടിനുള്ളിൽ നിന്നു വരുന്ന വെള്ളച്ചാട്ടങ്ങൾ അപ്രതീക്ഷിതമായാണ് ശക്തിപ്രാപിക്കുന്നത്. മാത്രമല്ല തെന്നലുള്ള പാറയിൽ കയറി വീഴുന്നതും വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെടുന്നതും മഴക്കാലത്തെ അപകടമാണ്. ഇത് മുൻകൂട്ടി കണ്ട് ഇത്തരം യാത്രകൾ ഒഴിവാക്കാം.
വിലക്കിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് പോകേണ്ട: മഴക്കാലത്ത് പല വിനോദസഞ്ചാര കേന്ദ്രങ്ങളും മഴ മുന്നറിയിപ്പിനെത്തുടർന്ന് അടച്ചിടുകയോ പ്രവേശനം വിലക്കുകയോ ചെയ്യാറുണ്ട്. സന്ദർശകരുടെ സുരക്ഷ പരിഗണിച്ചാണ് ഇതെങ്കിലും അവഗണിച്ച് പോകുന്നവരും ഉണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുക.
ഭക്ഷണവും വെള്ളവും: മഴക്കാലത്ത് പുറത്തു പോകുമ്പോൾ അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതുന്നത് തന്നെയാണ് നല്ലത്. കനത്ത മഴയിൽ ചെലപ്പോൾ പുറത്തിറങ്ങി കഴിക്കാന് സാധിച്ചെന്നു വരില്ല. മാത്രമല്ല രോഗങ്ങൾ പകരുവാനും വൃത്തിയില്ലാത്ത ഭക്ഷണം ലഭിക്കുവാനും ഏറ്റവും സാധ്യതയുള്ള സമയമാണിത്. അതിനാൽ കുറച്ചു ഭക്ഷണവും കുടിവെള്ളവും യാത്രയിൽ കരുതാം. ഹോട്ടലുകളിൽ കയറുമ്പോൾ വൃത്തിയുള്ള ഇടങ്ങൾ തെരഞ്ഞെടുക്കുക.
ബാഗും ഇലക്ട്രിക് ഉപകരണങ്ങളും: മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് ബാഗുകളോ അല്ലെങ്കിൽ റെയിൽ കവറോ ഉപയോഗിക്കുന്നത് നല്ലതാണ്. ലാപ്ടോപ്പ്, ക്യാമറ പോലുള്ളവ ബാഗിലുണ്ടെങ്കിൽ നിർബന്ധമായും റെയിൽ കവർ ഇട്ടിരിക്കണം. മാത്രമല്ല, ഇലക്ട്രോണിക്സ് സാധനങ്ങൾ, ചാർജറുകൾ മുതലാവ ഒട്ടും വെള്ളം കടക്കാത്ത രീതിയിൽ പാക്ക് ചെയ്യണം. ഒപ്പം പനി, ജലദോഷം പോലുള്ളവയ്ക്ക് അത്യാവശ്യം വേണ്ടുന്ന മരുന്നുകളും ബാഗിൽ കരുതാം. ബാഗിൽ ഒന്നോ രണ്ടോ അധികം ജോഡി വസ്ത്രങ്ങളും കരുതാം. പെട്ടന്നുണങ്ങുന്നവയും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും എടുക്കണം.
പരിചയമില്ലാത്ത റോഡിലൂടെ പോകേണ്ട: യാത്രയിൽ എളുപ്പം നോക്കി പരിചിതമല്ലാത്ത റോഡ് തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാം. റോഡിലെ കുഴികളിൽ വെള്ളംകെട്ടി കിടക്കുന്നത് മനസ്സിലാവാതെയും റോഡിനെക്കുറിച്ച് ഒരു ധാരണയില്ലാതെയും പോകുന്നത് അപകടങ്ങളിലേക്ക് ചെന്നു ചാടുന്നതിന് തുല്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033