കാടിനു നടുവിലൂടെ കാടകങ്ങൾക്കുള്ളിലൂടെ ചുറ്റും കാട് മാത്രം കണ്ടുള്ള യാത്ര. ഇടയ്ക്കിടെ അണക്കെട്ടുകളും ദർശനഭാഗ്യം സഞ്ചാരികൾക്കു നല്കുന്ന കാട്ടുമൃഗങ്ങളും. ഗവി യാത്രയുടെ ആകെത്തുക ഇതൊക്കെയാണ്. എന്നാൽ ഇത് നല്കുന്ന സന്തോഷത്തിനും ഫ്രഷ്നെസിനും ഒരു പരിധിയില്ല എന്നതാണ് ആൾക്കാരെ വീണ്ടും ഇവിടേക്ക് എത്തിക്കുന്നത്. ഇത്തവണ ഗവിയാത്ര ഒന്നു വ്യത്യസ്തമാക്കിയാലോ? ഒരു രാത്രി കൂടാരത്തിൽ ചെലവഴിച്ച് ട്രെക്കിങ്ങും ബോട്ടിങ്ങും ആയൊരു ഗവി അനുഭവം.
ഗവി കാടുകളുടെ രാത്രി സൗന്ദര്യവും എളുപ്പത്തിൽ പോയി വരാൻ സാധിക്കാത്ത ഇടങ്ങളും കണ്ടാസ്വദിച്ച് ഒരു രാത്രിയും രണ്ട് പകലും ചെലവഴിച്ചാലോ? എങ്കിൽ നിങ്ങളുടെ അടുത്ത യാത്ര ഇപ്പോൾ തന്നെ പ്ലാൻ ചെയ്യാം. പെരിയാർ ടൈഗർ റിസർവിൻറെ ജംഗിൾ ക്യാംപ് ടെന്‍റ് പാക്കേജ് ഇങ്ങനെയൊരു അസുലഭ അവസരമാണ് ഒരുക്കുന്നത്. പെരിയാർ ടൈഗർ റിസർവ് നടത്തുന്ന ജംഗിൾ ക്യാംപ് സാഹസികർക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറ്റവും സംതൃപ്തിയോടെ ചെലവഴിക്കാൻ പറ്റിയ കുറച്ചധികം സമയമാണ്. കാടിനുള്ളിൽ ടെന്‍റിനുള്ളിലെ താമസവും മറ്റൊരു യാത്രയിലും പാക്കേജിലും ലഭിക്കാത്ത ട്രെക്കിങ്ങും കിടിലൻ കാഴ്ചകളും ഇതൊന്നും പോരാതെ ഗവിയിലേക്ക് സഫാരിയും ബോട്ടിങ്ങും ഉൾപ്പെടുന്ന പാക്കേജ് വർഷത്തിലെപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാം.
മാനംമുട്ടിമല ട്രെക്കിങ്, രാത്രി ടെന്‍റിലെ താമസം, പുലർച്ചെ ഗവി കാടുകളിലേക്ക് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സഫാരി, പക്ഷി നിരീക്ഷണം, കുമളിയിൽ ബോട്ടിങ് എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന ഈ പാക്കേജ് ഗവിയെ അറിയാനും മനസ്സിലാക്കുവാനും പറ്റിയ യാത്രയായിരിക്കും. മുൻകൂട്ടി ബുക്കിങ് നടത്തി മാത്രമേ ഈ പാക്കേജിൽ പങ്കെടുക്കാൻ സാധിക്കൂ. വള്ളക്കടവ് ചെക് പോസ്റ്റിൽ എത്തി ബുക്കിങ് നടത്തിയ വിവരങ്ങൾ കാണിച്ച് നിങ്ങളുടെ പ്രവേശന പാസ് ലഭിക്കുന്നതു മുതൽ പാക്കേജ് ആരംഭിക്കും. വള്ളക്കടവ് വരെ നിങ്ങൾക്ക് സ്വന്തം വണ്ടിയിൽ അത് കാറിലോ ഇരുചക്ര വാഹനങ്ങളിലോ എങ്ങനെ വേണമെങ്കിലും വരാം. ഇവിടുന്ന് നിങ്ങൾക്ക് ടെന്‍റിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. ഉച്ചയ്ക്ക് രണ്ടരയാണ് ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം.
ജംഗിൾ ക്യാംപ്- ഒന്നാം ദിവസം ചെക്ക് ഇൻ ചെയ്ത് മൂന്നു മണിയോടെ ടെന്‍റിലെത്തി ഫ്രഷായി ഒരു ചായ കുടിച്ച ശേഷം യാത്രയ്ക്ക് തുടക്കമാകും. മൂന്നരയോടെ മാനംമുട്ടിമലയിലേക്ക് ട്രെക്കിങ്ങിനു പോകും.ഗവി റൂട്ടിലൂടെ കുറച്ചു പോയാൽ മാനംമുട്ടിമലയിലേക്കുള്ള വഴി കാണാം. പുല്ലുകൾക്കിടയിലൂടെ കുത്തനെയുള്ള കയറ്റം കയറി മാനം മുട്ടി നിൽക്കുന്ന മലയുടെ ഉയരത്തിലേക്ക് എത്തും. ഇവിടെ എത്തിയാൽ ഇഷ്ടംപോലെ കാഴ്ചകൾ കാണാം. കാട്ടിയും ആനകളും മാത്രമല്ല, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാഴ്ചകളും ഇവിടെ നിന്നാൽ കാണാം. ഇത് കൂടാതെ മലനിരകളുടെ കാഴ്ചയും ഇവിടെ ആസ്വദിക്കാം. മനോഹരമായ കാഴ്ചകൾ കണ്ട ശേഷം തിരികെ ടെന്‍റിലേക്ക് വരാം. രാത്രി എട്ടു മണിക്ക് ഡിന്നർ ലഭിക്കും. അതു കഴിഞ്ഞ് രാത്രി ടെന്‍റിൽ വന്ന് വിശ്രമിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033