Wednesday, April 16, 2025 7:24 am

സീ അഷ്ടമുടി ബോട്ട് യാത്ര ; അ‍ഞ്ച് മണിക്കൂർ കായലിൽ കറങ്ങാം

For full experience, Download our mobile application:
Get it on Google Play

സഞ്ചാരികളുടെ ഇടയിലെ പുത്തൻ ചർച്ചാ വിഷയം സീ അഷ്ടമുടി ബോട്ട് യാത്രയാണ് (See Ashtamudi tourist boat service) പേരുപോലെ തന്നെ കൺനിറയെ അഷ്ടമുടി കായലിന്‍റെ കാഴ്ചകൾ കണ്ട് മണ്‍റോ തുരുത്തും കല്ലടയാറും സാബ്രാണിക്കൊടിയും കണ്ട് ഒരു പകൽ ചിലവഴിച്ച് മടങ്ങിയെത്തുന്ന യാത്ര ഹിറ്റായത് കാഴ്ചകള്‍ കൊണ്ടു മാത്രമല്ല. സംസ്ഥാന ഗജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സീ അഷ്ടമുടി ബോട്ട് യാത്ര ഏറ്റവും ചുരുങ്ങിയ ചെലവിൽ അഷ്ടമുടി കായലും മറ്റ് അനുബന്ധ ജലാശയങ്ങളും കാണാന്‌ തീർത്തും സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന യാത്രയാണ്. മാർച്ചിൽ ആരംഭിച്ച ബോട്ട് വളരെ വേഗത്തിലാണ് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായത്. സമീപ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരെ ആളുകൾ സീ അഷ്ടമുടി പാക്കേജ് തേടിയെത്തുന്നു.

സീ അഷ്ടമുടി ബോട്ട് യാത്ര- റൂട്ട്
സമയം സഞ്ചാരികൾക്ക് ഒരു പകൽ യാത്രയ്ക്കായി മാറ്റിവെക്കാന്‍ സാധിക്കുമെങ്കിൽ കൊല്ലത്തെ ഒരു ദിവസം ധൈര്യമായി ഇവിടേക്ക് വരാം. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില് നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടർന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമൺ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തും. സാബ്രാണിക്കൊടിയിൽ ഒരു മണിക്കൂര്‍ സമയം സഞ്ചാരികൾക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്‍റെ നടുവിലെ തുരുത്തായ സാമ്പ്രാണിക്കൊടി പ്രാക്കുളത്തിന്റെ തെക്കേയറ്റത്താണുള്ളത്.

ഈ തുരുത്തിൽ അരക്കൊപ്പം വെള്ളത്തിലിറങ്ങി നിൽക്കാൻ സാധിക്കും. കായലിനു നടുവിലെ ഈ ഇടം കുറച്ചു നാളുകളായതേയുള്ളൂ യാത്രാ പട്ടികയിൽ ഇടം നേടിയിട്ട്. ഇവിടുന്ന് തിരികെ നാലരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ അഷ്ടമുടി കായലിന്‍റെ കാഴ്ചകൾ മാത്രമല്ല യാത്രയിൽ വിശക്കുമ്പോൾ കരിമീൻ ഉൾപ്പെടെ രുചികരമായ ഉച്ചഭക്ഷണവും ഇതിൽ ലഭിക്കും. മീൻ കറി കൂട്ടി കുടുംബശ്രീ ഒരുക്കുന്ന ഊണിന് വെറും 100 രൂപ മാത്രമേ നല്കേണ്ടതുള്ളൂ. സ്നാക്സും യാത്രയിൽ ലഭിക്കും.

സീ അഷ്ടമുടി ബോട്ട് യാത്ര ടിക്കറ്റ് നിരക്ക് സാധാരണക്കാരായ സഞ്ചാരികൾക്ക് പോക്കറ്റ് കാലിയാക്കാതെ കൊല്ലത്ത് എവിടെ പോകണം എന്നതിനുത്തരമായി വളരെ കുറച്ചു കാലം കൊണ്ടുതന്നെ സീ അഷ്ടമുടി ബോട്ട് യാത്ര മാറിയിട്ടുണ്ട്. ഡബിൾ ഡെക്കര് ബോട്ടിൽ 90 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. താഴത്തെ ഡെക്കിൽ 60 സീറ്റുകളും മുകളിൽ 30 സീറ്റുകളുമുണ്ട്. താഴത്തെ നിലയിൽ ഒരാൾക്ക് 400 രൂപയും മുകളിൽ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഹിറ്റായി യാത്ര 2023 മാര്‍ച്ച് 10ന് ആരംഭിച്ച യാത്രയിൽ 14,000 ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. അരക്കോടിയോളെ രൂപ വരുമാനമായി ജലഗതാഗത വകുപ്പിന് ഇതിൽ നിന്നും ലഭിച്ചിട്ടുമുണ്ട്.  1.9 കോടി രൂപ മുതൽ മുടക്കിൽ ആണ് മാർച്ചില്‍ ബോട്ട് ഇറക്കിയത് സീ അഷ്ടമുടി ബോട്ട് യാത്ര ബുക്കിങ് സീ അഷ്ടമുടി യാത്രയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങൾക്കും , ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9400050390 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ തളിപ്പറമ്പിൽ 25 ഏക്കർ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം

0
കണ്ണൂർ: തളിപ്പറമ്പിൽ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം. സർസെയ്‌ദ് കോളജ് സ്ഥിതിചെയ്യുന്ന 25...

കൊല്ലം കരുനാഗപ്പള്ളിയിൽ മരിച്ച പെൺമക്കളുടെയും അമ്മയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

0
കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും...

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം ; കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി...

0
ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി...