പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഓരോ ദിവസവും നിരവധി സന്ദര്‍ശകരാണ് എത്തിച്ചേരുന്നത്. ഇപ്പോഴിതാ ദേവാലയത്തിലേക്ക് പ്രത്യേക യാത്രാ പാക്കേജ് ഒരുക്കുകയാണ് ട്രാവൽ ഏജന്‍സികൾ. പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ ശവകുടീരവും സന്ദർശിക്കുന്ന വിധത്തിലാണ് യാത്ര. തിരുവനനന്തപുരം ആറ്റിങ്ങലിൽ നിന്നുള്ള ട്രാവൽ ഏജന്‍സിയായ വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആയിരുന്നു പുതുപ്പള്ളി പള്ളിയിലേക്കുള്ള യാത്ര ആദ്യം പ്രഖ്യാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ വാർത്ത വേഗം തന്നെ ഹിറ്റായി. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക് 500 രൂപയാണ്. പുതുപ്പള്ളി യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ എസ് പ്രശാന്തൻ പറഞ്ഞു.
150 കിലോമീറ്റർ യാത്രയിൽ ടിക്കറ്റ് നിരക്ക് മാത്രമാണ് 500 രൂപ. യാത്രയിലെ ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകൾ യാത്രക്കാർ സ്വയം എടുക്കണം. 49 സീറ്റുള്ള വാഹനത്തിലാണ് യാത്ര. മുഴുവൻ സീറ്റും ബുക്ക് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും യാത്രയ്ക്കാവശ്യമായ പണം ഇല്ലാത്തവർക്ക് സൗജന്യയാത്ര ഒരുക്കാൻ തയ്യാറാണെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ യാത്രാ പാക്കേജിനുള്ള സാധ്യതകൾ നോക്കുന്നതായും വരുന്ന ആഴ്ചകളിൽ യാത്രയുണ്ടാവുമെന്നും പ്രശാന്തൻ പറയുന്നു. ഇത് കൂടാതെ കോഴിക്കോട് ഉള്ളിയേരിയിലെ ഒരു ട്രാവൽ ഗ്രൂപ്പും പുതുപ്പള്ളി യാത്രാ പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി
ഏകദേശം നാലര നൂറ്റാണ്ടിലധികം പഴക്കമുള്ള പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി കേരളത്തിലെ തന്നെ ഏറ്റവും പേരുകേട്ട ദേവാലയമാണ്. 1557 ൽ ഒരു കുരിശുപള്ളിയായാണ് പുതുപ്പള്ളി പള്ളി സ്ഥാപിക്കപ്പെടുന്നത്. മാതാവിന്റെ നാമത്തിലായിരുന്നു ഇത് സ്ഥാപിച്ചത്. പിന്നീട് 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിലും തുടർന്ന് 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലും പൊളിച്ച് പണിത് പള്ളി വീണ്ടും കൂദാശ ചെയ്തിട്ടുമുണ്ട്. 2003 ലാണ് ഇന്നു കാണുന്ന രൂപത്തിൽ പുതുക്കിപ്പണിതത്. ഇന്ന് മൂന്ന് പള്ളികളുടെ ഒരു സംയുക്ത ദേവാലയമായാണ് പുതുപ്പള്ളി പള്ളി സ്ഥിതി ചെയ്യുന്നത്. പുതുപ്പള്ളി വലിയ പള്ളി എന്നും അറിയപ്പെടുന്ന ഇത് പുതുപ്പള്ളി – ചങ്ങനാശ്ശേരി റോഡിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ കൊടൂരാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മേടം 15 മുതൽ വരെയാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ ദിവസങ്ങളിൽ ഇവിടെയെത്തുന്നത്. പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും, കൊടിയേറ്റ്, സ്വർണ്ണക്കുരിശ് എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളും പ്രസിദ്ധമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033