തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകമല്ല.
ഹോട് സ്പോട്ട് മേഖലകളിലേക്ക് പാസ് നല്‍കില്ല. കണ്ടെയ്‌ന്‍മെന്റ് സോണില്‍ ഉപാധികളോടെ സ്വകാര്യ ഓഫിസുകള്‍ തുറക്കാം. ഓഫിസില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു