തിരുവനന്തപുരം : വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ടു കോടി തട്ടിയതിൽ ട്രഷറി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ട്രഷറി ഡയറക്ടർ എ എം ജാഫർ ധനകാര്യ അഡീ.ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തട്ടിപ്പ് നടത്തിയ ബിജുലാലിന്‍റെ ട്രഷറി അക്കൗണ്ട് മരവിപ്പിക്കുന്നതിൽ കാലതാമസമുണ്ടായി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിജുലാലിനെ പിരിച്ചുവിടാനും തീരുമാനിച്ചു.
അതിനിടെ ബിജുലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കി. ധനമന്ത്രി ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ട്രഷറി അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബി.ജെ.പി.