കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം ഇന്നലെ നടന്ന അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി ആവസാനിപ്പിച്ചു. ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവില 9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു. സ്നാനശേഷം ഹേ അഗ്നീ നീ വെളത്തിൽ ലയിക്കുക, ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു.
യാഗശലയിലേക്കുള്ള തിരിച്ചു വരവിൽ ഇളകൊള്ളൂർ സെൻ്റ് ജോർജജ് ഓർത്തഡോക്സ് പള്ളി നൽകിയ സ്വീകരണം യജമാനനും, പത്നിയും, ഋത്വിക്കുകളും സ്വീകരിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ട് പള്ളിക്കു മുന്നിൽ സർവ്വലോക നൻമക്കായി സമർപ്പണം നടത്തി. യജമാനൻ 11 ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണ ക്രിയകൾ ആരംഭിച്ചു. ആദ്യം ഉദയനീയേഷ്ടി യാഗവും തുടർന്ന് മൈത്രാ വരുണേഷ്ടിയും നടത്തി സമാപന യാഗമായ സക്തു ഹോമം നടത്തി ചിതി അമർത്തി. തുടർന്ന് അഗ്നിയെ മോചിപ്പിക്കുന്ന വിമോകഹോമയാഗം പടിഞ്ഞാറേ ശാലയിൽ ആരംഭിച്ചു. അരണിയിലേക്ക് ചമത അർപ്പിച്ച് 3 അഗ്നികളെയും തൻ്റെ അരണിയിലേക്കാ വിഹിച്ചതോടെ യജമാനൻ സോമയാജി അധികാരത്തിൽ നിന്ന് അതിരാത്രയാജി അധികാരം നേടി അരണി തലയിലെടുത്തു വെച്ച് പത്നിയേയും പ്രധാന ഋത്വിക്കുകളെയും കൂട്ടി ഇല്ലത്തേക്ക് യാത്രയായി.
പരികർമികൾ ശുദ്ധിക്രിയകൾ നടത്തി വൈകിട്ട് 4 മണിയോടെ യാഗ ശാല അഗ്നിക്ക് സമർപ്പിച്ചു. ഇനി യജമാനൻ ഇല്ലത്തേക്കുള്ള യാത്രക്കിടയിൽ അരണി കടഞ്ഞ് ദീപം തെളിച്ച് പൂർണാഹുതി നടത്തും. ഡോക്ടർ ഗണേഷ് ജോഗലേക്കർ ആയിരുന്നു മുഖ്യ ആചാര്യൻ. കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയായിരുന്നു യജമാനൻ. പത്നി ഉഷപത്തനാടി യജമാന പത്നി ആയിരുന്നു. കൈതപ്രം വാസുദേവൻ നമ്പൂതിരി യാഗ വിശാരദൻ ആയിരുന്നു. കോന്നി ആസ്ഥാനമായുള്ള സംഹിതാ ഫൗണ്ടേഷനായിരുന്നു സംഘാടകർ. വിഷ്ണു മോഹൻ ഫൗണ്ടേഷൻ്റെ ചെയർമാനാണ്. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അതിരാത്രം നടന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033