Tuesday, May 6, 2025 2:31 am

മുട്ടില്‍ മരം മുറി: അ​ടു​ത്ത മാ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും

For full experience, Download our mobile application:
Get it on Google Play

ക​ല്‍പ​റ്റ: മു​ട്ടി​ല്‍ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഭൂ​വു​ട​മ​ക​ളു​ടെ പേ​രി​ൽ ന​ൽ​കി​യ അ​പേ​ക്ഷ വ്യാ​ജ​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു.തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.വി.ബെന്നിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​ടു​ത്ത​മാ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ ത​ന്നെ​യാ​ണ് മ​രം മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ഭൂ​വു​ട​മ​ക​ളു​ടെ പേ​രി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യി​ൽ ഒ​പ്പി​ട്ട​തെ​ന്ന് കൈ​യ​ക്ഷ​ര പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​ത്. ഇ​ത് പ്ര​തി​ക​ൾ​ക്കെ​തി​രാ​യ മു​ഖ്യ തെ​ളി​വാ​യി മാ​റു​ന്ന​തി​ന് പു​റ​മെ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് മ​റ്റൊ​രു കേ​സു​കൂ​ടി നേ​രി​ടേ​ണ്ടി​വ​രും.

300 വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ക്ക​മു​ള്ള സം​ര​ക്ഷി​ത മ​ര​ങ്ങ​ള​ട​ക്ക​മാ​ണ് മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ഫ​ല​വും അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​നു​ശേ​ഷം പ​ട്ട​യ​ഭൂ​മി​യി​ല്‍ ഉ​ട​മ​ക​ള്‍ ന​ട്ടു​വ​ള​ര്‍ത്തി​യ​തും സ്വ​യം മു​ള​ച്ച​തു​മാ​യ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ക്ക് മു​റി​ച്ചു​മാ​റ്റാ​ന്‍ അ​നു​വാ​ദം ന​ല്‍കു​ന്ന റ​വ​ന്യൂ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ 2020 ഒ​ക്ടോ​ബ​ര്‍ 24ലെ ​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ന്റെ മ​റ​വി​ലാ​യി​രു​ന്നു മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​ത്. 1964ലെ ​കേ​ര​ള ഭൂ​പ​തി​വ് ച​ട്ട​മ​നു​സ​രി​ച്ച് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് നൂ​റ്റാ​ണ്ടു​ക​ള്‍ മു​മ്പ് ഭൂ​മി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ​തെ​ന്ന് തൃ​ശൂ​ര്‍ പീ​ച്ചി​യി​ലെ വ​നം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​യി​ലാ​ണ് തെ​ളി​ഞ്ഞ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...