പേരാവൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ആറളഫാം ഏഴാം ബ്ലോക്കിലെ (കുട്ടപ്പന്‍ കോളനി ) യില്‍ ഭൂമി ലഭിച്ചു താമസിക്കുന്ന സിന്ധു ബാബു ദമ്പതികളുടെ മകന്‍ ബബീഷ്(19) മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 5.30 ടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടാന ആക്രമിച്ചത്. വയനാട്ടില്‍ നിന്നും ഭൂമി ലഭിച്ചു താമസിച്ചു വരുന്ന കുടുംബമാണ്. പേരാവൂര്‍ താലൂക്കാസ്‌പത്രിയില്‍ നിന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് കൊണ്ട് പോയി.