തിരുവനന്തപുരം : ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് പുഷ്പചക്രം അർപ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങൾ വീരചരമം പ്രാപിച്ച ഓഫീസർമാരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് സല്യൂട്ട് ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ വർഷവും ഒക്ടോബർ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് 188 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ വെടിഞ്ഞത്. ഇതിൽ കേരളത്തിൽ നിന്ന് രണ്ട് പേർ ഉൾപ്പെടുന്നു. ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവേ കോട്ടയത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണു മരിച്ച സബ് ഇൻസ്പെക്ടർ ജോബി ജോർജ്, ഔദ്യോഗികാവശ്യത്തിനായി സഞ്ചരിക്കവേ താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ എം.പി സബറുദീൻ എന്നിവരാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.