കോട്ടാങ്ങൽ : തൃച്ചേപ്പുറം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലി ക്രമീകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പൂർണ്ണ സേവനം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ളയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് മെഡിക്കൽ ആഫീസർ ഡോ. ലാവണ്യ രാജൻ അറിയിച്ചു. പ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായും അറിയിച്ചു.
ഫയർ ഫോഴ്സ് , പോലീസ് എന്നീ വിഭാഗങ്ങളുടെ സേവനത്തിനായി നിർദേശം നല്കിയിട്ടുണ്ട് എന്ന് പ്രസിഡൻ്റ് അറിയിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൽ ദീപ്തി ദാമോദരൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അനി രാജു, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കരുണാകരൻ കെ ആർ, ക്ഷമകാര്യ ചെയർപേഴ്സൺ ജോളി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലിൽ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുജ. പി. നായർ, ഹെൽത്ത് ഇൻസ്പക്ടർ പ്രദീപ് ബി പിള്ള , ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശാ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിന് ഹരിത കർമ്മ സേനയുടെ സേവനവും ഉണ്ടാകുമെന്നും അത്യാവശ്യ ഘട്ടത്തിലേക്ക് ആംബുലൻസ് സേവനത്തിനും യോഗം നിർദ്ദേശം നല്കി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.