Friday, May 16, 2025 2:02 am

ആര് മുന്നില്‍? തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വിധി പെട്ടിയിലാക്കി ; രണ്ടു നാളുകള്‍ക്കു ശേഷം ഫലം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പിനേക്കാളേരെ രാഷ്ട്രീയ കേരളം ആക്ഷാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിലെ വോട്ടെല്ലാം പെട്ടിയിലായി കഴിഞ്ഞു. ഇനി രണ്ട് ദിവസം കാത്തിരുന്നാല്‍ പി ടി തോമസിന്റെ മണ്ഡലം ആരുടെ കൈപ്പിടിയിലെന്ന് അറിയാം. അവസാനം നിമിഷം വരെ പ്രചരണം മുന്നണികള്‍ ഏറെ കൊഴുപ്പിച്ചെങ്കിലും മണ്ഡലത്തില്‍. പോളിങ് പ്രതീക്ഷിച്ചത്ര എത്തിയിട്ടില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 70 ശതമാനത്തിനടുത്ത് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. അവസാന മണിക്കൂറുകളില്‍ പൊതുവേ പോളിങ് സെന്ററുകളില്‍ തിരക്ക് കറവായിരുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിങ് രേഖപ്പെടുത്തിയത്.

വോട്ടു പെട്ടിയിലായതോടെ അവകാശവാദവുമായി ഇരു മുന്നണികളും രംഗത്തുണ്ട്. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും വേണ്ടിയായിരിക്കും മുന്നണികളും പ്രവര്‍ത്തകരും കാത്തിരിക്കുക. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. എന്നാല്‍ ശതമാനക്കണക്കില്‍ അത് പുരുഷന്മാരാണ്. ആകെ 1,01,530 സ്ത്രീകള്‍ക്കും 95,274 പുരുഷന്മാര്‍ക്കുമാണ് മണ്ഡലത്തില്‍ വോട്ടുള്ളത്. ആകെ 239 പോളിങ് ബൂത്തുകളിലാണ് വോട്ടിങ് നടന്നത്. രാവിലെ 6ന് മോക്ക് പോളിങ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തങ്ങളുടെ ഭൂരിപക്ഷം ഉയരുമെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ എല്‍ ഡി എഫ് വിജയത്തില്‍ സംശയമില്ലെന്നാണ് ജോ ജോസഫിന്റെ പ്രതികരണം. ബിജെപി അട്ടിമറി വിജയം നേടുമെന്ന് എ എന്‍ രാധാകൃഷ്ണനും വ്യക്തമാക്കി. കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും കള്ളവോട്ട് ശ്രമം നടന്നിരുന്നു.

വൈറ്റില പൊന്നുരുന്നി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൈയോടെ പിടികൂടിയത്. ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പക്കുട സ്വദേശി ആല്‍ബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു.

സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വോട്ടെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറും പിടിയിലായിരുന്നു. മരോട്ടിച്ചുവട് സെന്റ്‌ജോര്‍ജ് സ്‌കൂളിലെ ഇരുപത്തിമൂന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ പി വര്‍ഗീസാണ് പിടിയിലായത്. ഒരു ബൂത്തില്‍ സുരക്ഷയ്ക്കുള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും വനിതകളായിരുന്നു. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളുമാണ് ഉണ്ടായിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...