കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ലെനിന്‍ സെന്ററില്‍ ആണ് യോഗം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും. വൈകിട്ട് തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന സെക്രട്ടറി പങ്കെടുക്കും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ സജീവമാണ്. യുഡിഎഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ പി.ടി തോമസിന്റെ ഭാര്യയെ പരിഗണിക്കണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കളും രംഗത്തുണ്ട്.