തൃശൂര്‍ : തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ കയ്യാങ്കളി. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. പോര്‍വിളി മുഴക്കി ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പ്രതിപക്ഷം ആക്രമിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും മേയര്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ അജന്‍ഡ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പതിപക്ഷം ആവശ്യപ്പെട്ടപ്രകാരം വിളിച്ച യോഗം അവര്‍ തന്നെ അലങ്കോലമാക്കിയെന്ന് മേയര്‍ പ്രതികരിച്ചു. ഉപദ്രവിക്കുന്നഘട്ടം വന്നപ്പോള്‍ രക്ഷപെട്ട് കാബിനുള്ളില്‍ അഭയം തേടി. ഏറെ ഭീതിയിലെന്നും മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനെച്ചൊല്ലി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ കയ്യാങ്കളി
RECENT NEWS
Advertisment