തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശ്ശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവര്‍ വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. 45 വയസിന് താഴെ ഉള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
തൃശ്ശൂര്‍ പൂരം ; വെടിക്കെട്ടിന് അനുമതി
RECENT NEWS
Advertisment