ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യൻ വിപണിയിൽ രണ്ട് ബൈക്കുകൾ കൂടി അവതരിപ്പിച്ചു. 2023 മോഡൽ സ്ട്രീറ്റ് ട്രിപ്പിൾ 765 ആർഎസ് (Triumph Street Triple 765RS), സ്ട്രീറ്റ് ട്രിപ്പിൾ 765ആർ (Triumph Street Triple 765R) `എന്നീ ബൈക്കുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ട്രിപ്പിൾ 765ആർ മോട്ടോർസൈക്കിളിന് 10.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്ട്രീറ്റ് ട്രിപ്പിൾ 765ആർഎസ് മോട്ടോർസൈക്കിളിന് 11.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ സ്ട്രീറ്റ് ട്രിപ്പിൾ മോട്ടോ2 വേരിയന്റ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകില്ല.
ട്രയംഫിന്റെ പുതിയ മിഡിൽവെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററിന്റെ 2023 പതിപ്പ് നിരവധി പുതുമകളോടെയാണ് വരുന്നത്. 2023 സ്ട്രീറ്റ് ട്രിപ്പിൾ 765 സീരീസ് ബൈക്കുകളിൽ ഇപ്പോൾ ഷാർപ്പ് ആയ ഡിസൈനാണുള്ളത്. എൽഇഡി ഡിആർഎൽ ഉള്ള പുതിയ ട്വിൻ-പോഡ് എൽഇഡി ഹെഡ്ലാമ്പുമായിട്ടാണ് ഈ വാഹനം വരുന്നത്. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 1200ആർഎസ് മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച വാഹനമാണ് ഇത്.