Thursday, April 17, 2025 7:17 am

സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു ; തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്പ‌ർക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നിൽക്കണ്ട് തിരുവനന്തപുരം ജില്ലയാകെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. കോ‌‌ർപ്പറേഷൻ പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കുന്നത്തുകാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂർ, കുളത്തൂർ, ചിറയിൻകീഴ്, ചെങ്കൽ, കാരോട്, പൂവാർ, പെരുങ്കടവിള, പൂവച്ചൽ പഞ്ചായത്തുകളിൽ പെട്ട കൂടുതൽ വാർഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്.

ഇന്നലെ 339 കേസുകളിൽ 301ഉ കേസുകളും സമ്പർക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. കൂടുതൽ പേരുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചൽ എന്നിവിടങ്ങളിൽ രോഗവ്യാപനം ആശങ്ക ഉയർത്തുകയാണ്.

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ രാവിലെ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല. സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അജിത്കുമാറിന്റെ പേരിൽ കേസെടുക്കണമെന്ന ശുപാർശയെക്കുറിച്ച്‌ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ വ്യാജമൊഴി നൽകിെയന്ന പരാതിയിൽ കേസെടുക്കാനുള്ള ശുപാർശയെക്കുറിച്ച്...

വഖഫ് നിയമഭേദഗതി ; സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം...

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി എന്‍ പ്രശാന്തിന്റെ ഫേസ് ബുക്കില്‍ പോസ്റ്റ്

0
തിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത് ചീഫ്...

ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം നിഷേധിച്ച് മാ​ല​ദ്വീ​പ്

0
മാ​ലെ: ഗാസ്സ വം​ശ​ഹ​ത്യ​യു​ടെ പേ​രി​ൽ രാ​ജ്യ​ത്തേ​ക്ക് ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി...