നേമം : സിപിഎം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിന്റെ വീടിന് നേരെ പടക്കമെറിയുകയും വീട് അടിച്ചു തകർക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ വിളപ്പിൽശാല പോലീസ് പിടികൂടി. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ കുട്ടു എന്ന അമൽ എസ്.കുമാർ (22) ആണ് പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ആക്രമണം. വ്യക്തിവൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് നിഗമനം. അസീസിന്റെ വിട്ടിയം കാർമൽ സ്കൂളിന് സമീപത്തെ വീട്ടിലെത്തിയ സംഘം പടക്കമെറിയുകയും വീടിന്റെ ഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.