Friday, July 4, 2025 8:37 pm

ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് ; കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടണ്‍: അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ്  കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടു. നേരത്തെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേരാണ് എതിര്‍ത്തത്.

ട്രംപിന്റെ  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോൺഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്. ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ചൊവ്വാഴ്ച മുതല്‍ സെനറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ്​ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച്​ ചെയ്​തത്​.

സെനറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ  അധ്യക്ഷതയിലാവും ഇംപീച്ച്മെന്‍റ് നടപടികൾ നടക്കുക. സെ​ന​റ്റ്​ അം​ഗ​ങ്ങ​ൾ തന്നെയാണ് ജ്യൂ​റി​യാവുക. തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ൾ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​മാ​കും. മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ട്രം​പി​നെ കു​റ്റ​ക്കാ​ര​നാ​യി സെ​ന​റ്റ്​ കണ്ടെത്തിയാല്‍ ട്രംപ് പുറത്ത് പോകേണ്ടി വരും. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ ആവശ്യമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

2020ലെ ​പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രധാന എതിരാളിയായ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ ഭ​ര​ണ​കൂ​ട സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ യു​ക്രെ​യ്​​ൻ സ​ർ​ക്കാ​റി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ട്രം​പ് ഇം​പീ​ച്ച്മെന്‍റ്​ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. സ്പീക്കർ നാൻസി പെലോസിയുടെ നിർദേശത്തെ തുടർന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങിയത്. കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകൾ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങൾ ജനപ്രതിനിധി സഭ പാസാക്കുന്നത്.

അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടരുകയായിരുന്നു. അമേരിക്കയുടെ 45ാമത് പ്രസിഡന്‍റാണ് ട്രംപ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...