തുര്‍ക്കി : തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 21,000 കടന്നു. തുർക്കിയിൽ 17,674 പേരും സിറിയയിൽ 3,377 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. അതിശൈത്യവും മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് നാലുദിവസമായതിനാല്‍ കുടുങ്ങികിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളിലുമായി 78,124 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൈറ്റ് ഹെൽമറ്റ് സിവിൽ ഡിഫൻസ് ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് സിറിയയിൽ വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ 2030 പേർ കൊല്ലപ്പെട്ടു. തുർക്കിയിലെ ഹതായിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുവയസുള്ള ആൺകുട്ടിയെ 79 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. അതിശൈത്യവും മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് നാലുദിവസമായതിനാല്‍ കുടുങ്ങികിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം എത്തിയിട്ടുണ്ട്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം എത്തിക്കുന്നുണ്ട്. തുർക്കിയിൽ രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായകളും സംഘത്തിനൊപ്പുമുണ്ട്. 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക്കല്‍ സംഘവും തുർക്കിയിലെത്തി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.