Monday, July 7, 2025 6:55 pm

കസ്തൂരിമഞ്ഞൾ കൃഷി ചെയ്യാം.. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാം

For full experience, Download our mobile application:
Get it on Google Play

കസ്തുരി മഞ്ഞളിന് ഗുണവും വിലയും ഏറെയാണ്. ധാരാളം പേര്‍ ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഇത് ഉപയോഗിക്കുന്നു. പറമ്പില്‍ തന്നെ കസ്തൂരി മഞ്ഞള്‍ നട്ട് ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കാം. നല്ല തണലുള്ള സ്ഥലത്താണ് കസ്തൂരിമഞ്ഞൾ കൃഷി ചെയ്യേണ്ടത്. മഴക്കാല ആരംഭത്തോടെ ഒരു മീറ്റർ വീതിയും മൂന്നു മീറ്റർ നീളവും 30 സെൻറീമീറ്റർ ഉയരവുമുള്ള തടങ്ങൾ തയ്യാറാക്കുക.ഭൂകാണ്ഡങ്ങൾ വഴിയാണ് കസ്തൂരിമഞ്ഞളിന്റെ പ്രജനനം. അടർത്തിയെടുത്ത ഭൂകാണ്ഡങ്ങളിൽ ആരോഗ്യമുള്ള ഒരു മുളയുള്ള കാണ്ഡമാണ് നടാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്.

എപ്പോൾ കൃഷി ചെയ്യാം, എങ്ങനെ കൃഷി ചെയ്യാം?
മൺസൂണിന് മഴ കിട്ടുന്നതോടെ ഇത് കൃഷി ചെയ്യാവുന്നതാണ്. രോഗവിമുക്തമായ ആരോഗ്യമുള്ള മാണങ്ങൾ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. കൃഷി ചെയ്യുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കിളച്ച് സെന്റിന് 60 കിലോ ജൈവവളം ആദ്യം ചേർക്കുക. 60*40 സെൻറീമീറ്റർ അകലത്തിൽ തടങ്ങളിൽ ചെറിയ കുഴികളെടുത്ത് ആരോഗ്യമുള്ള ഒരു മുള എങ്കിലും ഉള്ള മാണങ്ങൾ നടുവാൻ വേണ്ടി തിരഞ്ഞെടുക്കുക.

മാണങ്ങൾ വൈക്കോൽ, ഉണങ്ങിയ ഇലകൾ, കാലിവളം എന്നിവ ഉപയോഗിച്ച് പുത ഇടുക. ഇതിനുശേഷം ഗ്യാപ്പ് ഫിലിങ്ങ് നടത്തണം. വളമായി ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ചേർത്ത് കൊടുക്കുക. വളപ്രയോഗം നടത്തുമ്പോൾ npk വളങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു സെന്റിലേക്ക് യഥാക്രമം 434 ഗ്രാം, 1110 ഗ്രാം, 167 ഗ്രാം എന്ന അളവിൽ വളം ചേർത്തു കൊടുത്താൽ മതി. 60 ദിവസത്തിനു ശേഷം അടുത്ത വളപ്രയോഗം നടത്തുക. ഈ സമയത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 167 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കാം. നട്ട് രണ്ടുമാസത്തിനുശേഷം കളനിയന്ത്രണം നടത്തുവാൻ മറക്കരുത്. അതിനു ശേഷം മാത്രമേ രണ്ടാംഘട്ട വളപ്രയോഗം നടത്താവൂ. വളപ്രയോഗം നടത്തിയാൽ പുതയിടണം. മഴ സമയത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. നട്ട് ഏകദേശം ഏഴ് മാസങ്ങൾക്കുശേഷം കസ്തൂരിമഞ്ഞൾ വിളവെടുക്കാം. ഇലകൾ ഉണങ്ങുന്നത് വിളവെടുപ്പ് സമയമായി എന്നതിന്റെ സൂചനയാണ്. അപ്പോള്‍ മണ്ണ് കിളച്ച് ഭൂഖണ്ഡങ്ങൾ പുറത്തെടുക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി

0
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട...

നിപ ; 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 208...

0
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

0
കൽപ്പറ്റ: വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ...

ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

0
തിരുവനന്തപുരം: നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍...