Friday, July 4, 2025 4:50 pm

സന്ധിവാതത്തിന് ഇനി മഞ്ഞൾ മതി ; മഞ്ഞൾ ഏറ്റവും മികച്ച ഒരു വേദനാസംഹാരിയായി പ്രവർത്തിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ശരീരത്തിൽ പലപ്പോഴും പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന മാറ്റാൻ വേദനസംഹാരികളേക്കാൾ ഫലപ്രദം നമ്മുടെ വീട്ടിലുള്ള ഒരു ചേരുവ തന്നെയാണ് – മഞ്ഞൾ! മഞ്ഞൾ ഏറ്റവും മികച്ച ഒരു വേദനാസംഹാരിയായി പ്രവർത്തിക്കുന്നു.

ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

മഞ്ഞൾ നൂറ്റാണ്ടുകളായി പരമ്പരാഗത ഇന്ത്യൻ വൈദ്യത്തിന്റെ ഭാഗമാണ്. ദഹന പ്രശ്നങ്ങൾക്കും വേദനയ്ക്കും ചികിത്സിക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ളത് കാരണം മഞ്ഞൾ പാൽ പതിവായി കുടിക്കുന്നവരുമുണ്ട്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുക, കാൻസർ ലക്ഷണങ്ങളിൽ നിന്ന് മോചനം എന്നിവ വരെ ആരോഗ്യപരമായ പല ഗുണങ്ങൾ ഈ മഞ്ഞൾ പാലിൽ ഉൾക്കൊള്ളുന്നു.

മഞ്ഞളിലെ പ്രധാന സജീവ ഘടകമായ കുർക്കുമിൻ വളരെ ശക്തമായ ആന്റിഓക്‌സിഡന്റാണ്, മാത്രമല്ല വീക്കം തടയുന്ന ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഘടകവുമാണ്. കടും മഞ്ഞ നിറമുള്ള ഈ സുഗന്ധവ്യഞ്ജനം ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയിൽ നിന്നും വിട്ടുമാറാത്ത സന്ധി വേദനയുമായി പൊരുതുന്ന ആളുകൾക്ക് മോചനം നൽകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

വീക്കം ഉണ്ടാക്കുന്ന ചില എൻസൈമുകളെയും സൈറ്റോകൈനുകളെയും തടയാൻ കുർക്കുമിന് കഴിവുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള തലച്ചോറിനും ഹൃദയത്തിനും ശക്തമായ അസ്ഥികൾക്കും മെച്ചപ്പെട്ട ദഹനത്തിനും മഞ്ഞൾ പാൽ കുടിക്കുന്നത് സഹായിക്കും. ഇതിന്റെ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ സവിശേഷതകൾ നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിച്ചേക്കാം, അതേസമയം ആൻറി ഓക്സിഡൻറും വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....