കൊച്ചി: എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം ബിഡിജെഎസിലെ സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ചു. നാളെ രാവിലെ കൊല്ലത്ത് ബിഡിജെഎസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.
പ്രതീക്ഷകളൊക്കെ അസ്തമിച്ചു ; തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കുന്നു
RECENT NEWS
Advertisment