ചെന്നൈ: ബിജെപിയുമായി സഖ്യത്തിലാകുമെന്ന അഭ്യൂഹങ്ങൾ തള്ളി വിജയ്യുടെ പാർട്ടിയായ ടിവികെ. വർഗ്ഗീയ ശക്തികളുമായി ഒരിക്കലും കൈകോർക്കില്ലെന്ന് ടിവികെ വക്താവ് വീര വിഗ്നേശ്വരൻ. വിജയ്യുടെ സംസ്ഥാന പര്യടനം വൈകാതെ ഉണ്ടാകുമെന്നും വീര വ്യക്തമാക്കി. ബിജെപി ആശയപരമായ എതിരാളികളാണെന്ന് വിഴുപ്പുറം സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി, ഐഎഡിഎംകെ നേതാക്കൾ എൻഡിഎയിലേക്ക് ടിവികെയെ ക്ഷണിക്കുന്നത് പതിവുകാഴ്ചയാണ്. ശരിയായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്ന അമിത് ഷായുടെ പരാമർശം കൂടിയായതോടെ അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ സഖ്യനീക്കം സംബന്ധിച്ച വാർത്തകൾ ഡിഎംകെ സ്പോൺസേർഡ് എന്ന് തള്ളുകയാണ് ടിവികെ.
തമിഴ്നാടിനെ ഒരിക്കലും ഡൽഹിക്കോ നാഗ്പൂരിനോ നിയന്ത്രിക്കാനാകില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് വീര വിഗ്നേശ്വരൻ പ്രതികരിച്ചത്. വർഗ്ഗീയ ശക്തിയുമായി സഖ്യം ഉണ്ടാകില്ലെന്ന പറഞ്ഞ അദ്ദേഹം പാർട്ടി വേദികളിലെ വിജയുടെ അസാന്നിധ്യം ചർച്ചയാക്കേണ്ടതില്ലെന്നും പറഞ്ഞു. ജനനായകൻ ചിത്രീകരണം പൂർത്തിയായതിനാൽ ദളപതി ഉടൻ ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026ൽ ഡിഎംകെയെ വീഴ്ത്താനുള്ള സംഘടനാശേഷി ടിവികെ ആർജ്ജിച്ചുവരികയാണെന്നും വീര വിഗ്നേശ്വരൻ പ്രതികരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]