തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. അന്തിമ സമ്പര്‍ക്കപ്പട്ടികക്കുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നഗരത്തിലെ 5 റോഡുകളും അടച്ചിടും. തിരുവനന്തപുരം നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച മണക്കാട്, ആറ്റുകാല്‍, കാലടി, ഐരാണിമുട്ടം എന്നിവിടങ്ങളിലാണ് സ്രവ പരിശോധന ആരംഭിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച മണക്കാടുള്ള ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുവേണ്ടി പരിശോധന കര്‍ശനമാക്കാന്‍ കമ്മീഷണര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇന്നുമുതൽ സ്രവ പരിശോധന ആരംഭിക്കും
RECENT NEWS
Advertisment