തിരുവനന്തപുരം : കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്റെ പേരിൽ തിരുവനന്തപുരം കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ഡോ.ജിതിൻ ബിനോയ് ജോർജ്, ജി.എൽ പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കേരളത്തില്‍ 29,471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.