തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലം ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാന്‍ സിപിഎം. ആന്റണി രാജുവാണ് കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായത്. 10,905 വോട്ടുകള്‍ക്കാണ് ആന്റണി രാജുവിനെ കോണ്‍ഗ്രസിലെ വി.എസ്.ശിവകുമാര്‍ തോല്‍പ്പിച്ചത്.
ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീശാന്ത് 34,764 വോട്ടുകള്‍ നേടിയിരുന്നു. ജില്ലയിലെ എംഎല്‍എമാര്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. സിപിഎം മത്സരിച്ചാല്‍ മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം. സംസ്ഥാന നേതൃത്വം ആന്റണി രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നല്‍കി മണ്ഡലം ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
നേമത്ത് ഒ.രാജഗോപാലിനോട് കഴിഞ്ഞ തവണ പരാജയപ്പെട്ട വി.ശിവന്‍കുട്ടിയെയാണ് മണ്ഡലത്തിലേക്കു പരിഗണിക്കുന്നത്. നേമത്ത് അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കം പാര്‍ട്ടി ആരംഭിച്ചു. ഇത്തവണ കുമ്മനം രാജശേഖരനെയാണ് നേമത്തിനു വേണ്ടി ബിജെപി പരിഗണിക്കുന്നത്.