തിരുവനന്തപുരം: കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. ഇരു കൈകളും പിന്നില്‍ കെട്ടി വായില്‍ തുണി തിരുകി. ശേഷം കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍ നിന്ന് മോചിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടിലെത്തിയ യുവതിയുടെ ആരോഗ്യനില കണ്ട് കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളയട പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
ജോലിയ്ക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതി പറയുന്നത്. സെപ്തംബര്‍ മൂന്നാം തിയ്യതി ഉച്ചയ്ക്ക് ശേഷമാണ് യുവതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ വീട്ടിലെത്തിയത്.
സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. പാങ്ങോട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സർവ്വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.