പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ പല ലേഡീസ് ഹോസ്റ്റലുകളിലും ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി. ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച കറികളും തോരനുമൊക്കെ കഴിക്കേണ്ട ഗതികേടിലാണ് പലരും. ഹോസ്റ്റല്‍ അധികൃതര്‍ക്ക് പ്രത്യേക ഭക്ഷണം ഒരുക്കുമ്പോള്‍ കേടായ കടലക്കറിയും സാമ്പാറും തോരനുമൊക്കെ താമസക്കാര്‍ക്ക് നല്‍കുന്നുവെന്നാണ് ആരോപണം. വനിതകള്‍ ആയതിനാല്‍ ആരും പരാതി പറയാനോ പരിഭവം കാണിക്കാനോ നില്‍ക്കാറില്ല. ഇങ്ങനെ അനിഷ്ടം കാണിച്ചാല്‍ പിന്നെ ആ ഹോസ്റ്റലില്‍ നില്‍ക്കാന്‍ പറ്റില്ല. മറ്റു ജില്ലകളില്‍നിന്നും വന്ന് പത്തനംതിട്ടയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമൊക്കെയാണ് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കുന്നത്. ഹോട്ടലുകളില്‍ തുടര്‍ച്ചയായി പരിശോധന നടത്തി പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുക്കുന്ന നഗരസഭയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് കയറില്ല. കാരണം സഭയും സമുദായവും ഒക്കെ നടത്തുന്ന ഹോസ്റ്റലിന്റെ അടുക്കള പരിശോധിക്കുവാന്‍ പലര്‍ക്കും മുട്ടിടിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ജീവനക്കാര്‍ പോലും ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്. അവര്‍ പോലും നിശബ്ദരാണെന്നതില്‍ ഏറെ അത്ഭുതമാണ് മറ്റുള്ളവര്‍ക്ക്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.