കാലിഫോര്‍ണിയ: എലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടുള്ള ആളുകളുടെ പ്രതികൂല പ്രതികരികരണത്തിന് പിന്നാലെ എലോൺ മസ്ക് തൻ്റെ സിഇഒ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന. പകരം സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ തിരയുന്നതായും സിഎൻബിസി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മസ്ക് തന്നെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പിൽ ഫലം താൻ അംഗീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വോട്ടെടുപ്പിൽ പങ്കെടുത്ത 1.7 കോടി ഉപയോക്താക്കളിൽ 57.5 ശതമാനം പേരും മസ്ക് ട്വിറ്റർ മേധാവിയായി തുടരരുതെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേർ മാത്രമേ മസ്കിനെ അനുകൂലിച്ച് വോട്ട് രേഖപെടുത്തിയിരുന്നുള്ളു. ഇതിനു പിന്നാലെയാണ് മസ്ക് പുതിയ സിഇഒയെ തേടുന്നതായി വാർത്തകൾ വന്നത്. ട്വിറ്റർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സിഎൻബിസിയുടെ റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മസ്ക് വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ പുതിയ സിഇഒയെ കണ്ടെത്താനുള്ള ചർച്ചകൾ മസ്ക് ആരംഭിച്ചതായാണ് വിവരം.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]