ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനുള്‍പ്പെടെ 4 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ജില്ലയിലെ കണ്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്, ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചില്‍ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം പ്രസ്താവന ഇറക്കി. സുരക്ഷ കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ സംഘങ്ങളെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചതായി സൈന്യം അറിയിച്ചു. ഒരു സംഘം ഭീകരര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.