പാലക്കാട് : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാർക്കാട് പോലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയിൽ വീട്ടിൽ ഉമ്മർ ഫാറൂഖ്, വിയ്യകുർശ്ശി കരിങ്ങാംതൊടി വീട്ടിൽ സുലൈമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെല്ലിപ്പുഴ യൂക്കോ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. പിടിയിലായ ഉമ്മർ ഫാറൂഖ് നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു.