കുവൈത്ത് സിറ്റി: കുവൈത്തിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ മൂല്യത്തിന്‍റെ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും ഇരകളെ ചൂഷണം ചെയ്യുകയുമായിരുന്നു. ഈ നോട്ടുകൾ കുവൈത്തി ദിനാറുകളാക്കി മാറ്റി ലാഭം നേടാമെന്ന് ഇരകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെ കെണിയൊരുക്കിയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷയിൽ കൈകടത്താൻ ധൈര്യപ്പെടുന്ന ആരെയും പിടികൂടാനുള്ള ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.