കണ്ണൂര്‍ : വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ തിരിച്ചറിഞ്ഞു. പാപ്പിനിശ്ശേരിയിലെ അരോളി സ്വദേശി പ്രസാദ്(52) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം. അതേ സമയം മരിച്ച രണ്ടാമത്തെയാള്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
ട്രെയിന്‍ തട്ടി വളപട്ടണത്ത് രണ്ട് പേര്‍ മരിച്ച നിലയില്‍
RECENT NEWS
Advertisment