Wednesday, May 7, 2025 6:39 am

ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജാർഖണ്ഡ്: ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പിടിയിലായവരിൽ എംഡി ആരിസ് ഹുസൈൻ ഗോഡ്ഡ ജില്ലയിലെ അസൻബാനി പ്രദേശത്തെ താമസക്കാരനാണ്. ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഹസാരിബാഗിലെ പെലാവൽ പ്രദേശത്ത് വെച്ചാണ് രണ്ടാമൻ നസീമിനെ അറസ്റ്റ് ചെയ്തത്.

ആദ്യം അറസ്റ്റിലായ ഹുസൈന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. നസീമും ഹുസൈനും തമ്മിലുള്ള ചാറ്റുകളിൽ സംശയാസ്പദമായ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്ന് എടിഎസ് കണ്ടെത്തി. ഐഎസുമായും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായും തനിക്ക് ബന്ധമുണ്ടെന്ന് ഹുസൈൻ സമ്മതിച്ചിട്ടുണ്ടെന്ന് എടിഎസ് അറിയിച്ചു. ജിഹാദ്, ഐസിസ് ആശയങ്ങൾ അടങ്ങുന്ന രണ്ട് പുസ്തകങ്ങൾ നസീം ഹുസൈനിന് അയച്ചുകൊടുത്തിരുന്നതായും എടിഎസ് കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരസേനയുടെ വാർത്താസമ്മേളനം രാവിലെ 10ന്

0
ന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച്...

ഐപിഎൽ ; ആവേശം നീണ്ട മത്സരത്തിൽ മൂന്നുവിക്കറ്റിന് മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത്

0
മുംബൈ: കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം....

ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ....

തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം ; വിമാനത്താവളങ്ങൾ അടച്ചു

0
ദില്ലി : പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ...