ഉത്തര്‍പ്രദേശ് : ഉത്തർപ്രദേശ് ആശുപത്രിയ്ക്ക് പുറത്തുവെച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. യുപിയിലെ ചന്ദൗലി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവെച്ചാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. മുഗൾസരായ് സിറ്റിയിൽ രവി നഗറിലെ ദയാൽ ആശുപത്രിയ്ക്ക് പുറത്തുവെച്ച് രാവിലെ 9.30ഓടെയായിരുന്നു അപകടം. പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് ടീം അടക്കം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
യുപിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
RECENT NEWS
Advertisment