യുഎസ് : യുഎസിലെ അലബാമയില്‍ ടെന്നസി നാഷണല്‍ ഗാര്‍ഡ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു. പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ന് ആയിരുന്നു സംഭവം. വിമാനം തകര്‍ന്ന് വീണ് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകട സ്ഥലത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്നതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഡിസണ്‍ കൗണ്ടിയില്‍ സംഭവിച്ച ദാരുണമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അതീവ ദുഃഖിതനാണെന്ന് യുഎസ് പ്രതിനിധി ഡെയ്ല്‍ സ്‌ട്രോംഗ് ഒരു ട്വീറ്റില്‍ പറഞ്ഞു.