കണ്ണൂർ : കഞ്ചാവ് നൽകി 14കാരനെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ കൂടി പ്രതിചേർത്തു. പള്ളിപ്പറമ്പ് സ്വദേശി അബ്ദുൽ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞ് എന്നിവർക്കെതിരെയാണ് കേസ്. ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച കേസിൽ കടലായി സ്വദേശി ഷെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ നഗരമധ്യത്തിലുള്ള ഒരു സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരനെയാണ് കഞ്ചാവ് നൽകിയ ശേഷം പീഡനത്തിന് ഇരയാക്കിയത്. കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത ഷെരീഫ് റിമാൻഡിലാണ്. പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്കൂളില്‍ നിന്നും കുട്ടി കണ്ണൂര്‍ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊക്കോണ്ടിരുന്നത്. ഈ സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് സംഘടിച്ചെത്തി പോലീസിനെ വിവരമറിയിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.