ന്യൂഡൽഹി: ജസ്റ്റിസുമാരായ എൻ. കൊടീസ്വാർ സിങ്ങിനെയും ആർ. മഹാദേവനേയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചു. മണിപ്പൂരിൽനിന്നുള്ള ആദ്യ സുപ്രിംകോടതി ജഡ്ജിയാണ് കൊടീസ്വാർ സിങ്. കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പുതിയ ജഡ്ജിമാരുടെ നിയമനം അറിയിച്ചത്. സുപ്രിംകോടതി കൊളീജിയം ഇരുവരേയും കഴിഞ്ഞദിവസം ജഡ്ജിമാരായി ശിപാർശ ചെയ്തിരുന്നു. നിലവിൽ ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കൊടീസ്വാർ സിങ്. മണിപ്പൂരിന്റെ ആദ്യത്തെ അഡ്വക്കറ്റ് ജനറലായിരുന്ന എൻ. ഇബോടോംബി സിങ്ങിന്റെ മകനാണ് അദ്ദേഹം. 1986ൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മഹാദേവൻ. 9000ൽ അധികം കേസുകളിൽ അഭിഭാഷകനായി ഹാജരായിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചുണ്ട്. 2013ലാണ് ജഡ്ജിയായി നിയമിതനായത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.