കോഴിക്കോട്: കൊടുവള്ളിയില്‍ 8,74,000 രൂപയുമായി രണ്ടുപേര്‍ പിടിയില്‍. കൊടുവള്ളി ചീടിക്കുന്നുമ്മല്‍ മുഹമ്മദ് ഫാദില്‍ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാന്‍ (18) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി ഹൈസ്‌കൂൾ റോഡിൽ എസ്ഐ എപി അനൂപ്, സിപിഒമാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പോലീസിനെ കണ്ട് സ്‌കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ്ഐ അറിയിച്ചു.