റാന്നി: ബാര്‍ ജീവനക്കാരനെ കാറടിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി മുക്കാലുമണ്‍ സ്വദേശി തുണ്ടിയില്‍ റ്റി.വി.വിശാഖ്(32), മുക്കാലുമണ്‍ പുതുപ്പറമ്പില്‍ ബിജു(31)എന്നിവരാണ് റാന്നി പോലീസിന്‍റെ പിടിയിലായത്. ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള പകയാണ് ഇത്തരം കൃത്യത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. റാന്നി ഗേറ്റ് ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് ഇവര്‍ കാറിടിപ്പിച്ചത്. കാലൊടിഞ്ഞ ഇയാള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. രാത്രി ബാർ അടച്ച ശേഷം വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നൽകാത്തതിനാൽ ജീവനക്കാരുമായി തര്‍ക്കം ഉണ്ടാക്കിയതിന് ശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇവര്‍ മടങ്ങി. ജോലികളെല്ലാം പൂര്‍ത്തിയാക്കി സമീപമുള്ള താമസ സ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നു നീങ്ങിയപ്പോഴാണ് പ്രതികള്‍ പിന്നാലെ കാറുമായെത്തി ഇടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബാര്‍ ഹോട്ടലിന് സമീപം മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ രണ്ടാഴ്ച മുമ്പുണ്ടായ സംഘര്‍ഷത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ വിശാഖിന്റെ ചുണ്ട് കടിച്ചുമുറിച്ച സംഭവമുണ്ടായിരുന്നു. വിശാഖ് ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളാണെന്ന് റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.അജിത്ത് കുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1