തൃശൂര്‍ : തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. നാട്ടിക എസ്എൻ കോളേജിനു സമീപത്തു വെച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ എന്ന യുവാവ് 10 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടമുട്ടം പാലപ്പെട്ടി സ്വദേശിയായ ശ്രീഹർഷ് എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 3 മില്ലിഗ്രാം ഹാഷിഷ് ഓയിലും ഇയാളുടെ സ്കൂട്ടറിൽ നിന്നും 50 ഗ്രാം കഞ്ചാവും ശ്രീഹർഷിന്റെ വീട്ടിൽ നിന്നും 2.2 കിലോഗ്രാം കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി ജി സുനിൽ കുമാറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിഒ ഹരിദാസ്, സുധീരൻ, സിഇഒ നിഖിൽ, ഡ്രൈവർ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ
RECENT NEWS
Advertisment