ഇടുക്കി: ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ച് ആക്രിയാക്കി വിറ്റ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുമളി സ്വദേശികളായ യുവാക്കളാണ് കട്ടപ്പന ഡിവൈ. എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. കുമളി രണ്ടാംമൈല്‍ സ്വദേശി മണികണ്ഠന്‍, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുമളിയില്‍ നിന്ന് ഇരുചക്ര വാഹനവും, കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠന്‍ മോഷ്ടിച്ചു കടത്തി. ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങള്‍ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വില്‍ക്കുകയായിരുന്നു. മോഷണം പോയ ഓട്ടോറിക്ഷകളില്‍ ഒന്നിന്റെ പിന്‍സീറ്റ് മറ്റൊരു ഓട്ടോയില്‍ പിടിപ്പിച്ചിരിക്കുന്നതായി കട്ടപ്പന ഡിവൈ.എസ് പി ക്ക് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.