Saturday, July 5, 2025 6:07 am

ടേക്ക് ഓഫ് ചെയ്യാനായി രണ്ട് വിമാനങ്ങൾക്ക് ഒരേ സമയം ഒരേ റൺവേയിലേക്കെത്തി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ടേക്ക് ഓഫ് ചെയ്യാനായി രണ്ട് വിമാനങ്ങൾക്ക് ഒരേ സമയം ഒരേ റൺവേയിലേക്കെത്തി. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വിമാനത്തിന്റെ പൈലറ്റിന്റെ ഇടപെടലിൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യത്തേ തുടർന്ന് 317 യാത്രക്കാരാണ് വലിയ ദുരന്തത്തെ അതിജീവിച്ചത്. ഒരേ സമയം ഒരേ റൺവേയിൽ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ എത്തിയതിൽ വാഷിംഗ്ടണിൽ നടന്ന അന്വേഷണത്തിലാണ് പൈലറ്റിന്റെ വീഴ്ച പുറത്ത് വരുന്നത്. നാഷ്വില്ലേ വിമാത്താവളത്തിലെ 13ാം റൺവേയിലേക്കാണ് രണ്ട് വിമാനങ്ങൾ ഒരേസമയം ടേക്ക് ഓഫിന് എത്തിയത്.

കൂട്ടിയിടി ഒഴിവാക്കാനായി ഒരു വിമാനത്തിന്റെ പൈലറ്റ് ടേക്ക് ഓഫ് ഉപേക്ഷിച്ചതാണ് നാഷ്വില്ലേ വിമാനത്താവളത്തിൽ വലിയ അപകടം ഒഴിവാക്കിയത്. സെപ്തംബർ 12നായിരുന്നു വിമാനങ്ങൾ ചിറകുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം നടന്നേക്കാവുന്ന സാഹചര്യമുണ്ടായത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിലാണ് പൈലറ്റിന്റെ പിഴവ് വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്. 141 യാത്രക്കാരുമായി സൌത്ത് വെസ്റ്റ് വിമാനവും 176 യാത്രക്കാരുമായി അലാസ്ക ജെറ്റ് വിമാനവുമാണ് ഒരേ റൺവേയിൽ ഒരേ സമയത്ത് ടേക്ക് ഓഫിനെത്തിയത്. തുടക്കം പിഴച്ചെങ്കിലും അലാസ്ക വിമാനത്തിന്റെ പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നതാണ് ആശ്വാസകരമായ വസ്തുത.

പൈലറ്റുമാരും കൺട്രോളർമാരും തമ്മിലുള്ള സംഭാഷണങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചിരുന്നു. രണ്ട് വിമാനങ്ങളിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ വീണ്ടെടുത്തതായും ഏജൻസി വ്യക്തമാക്കി. അലാസ്ക എയർലൈൻസ് ജെറ്റിൽ നിന്ന് അന്വേഷക സംഘത്തിന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ലഭിച്ചു. എന്നാൽ വിമാനം പറന്നുയർന്നതിന് ശേഷം സൗത്ത് വെസ്റ്റ് വിമാനത്തിലെ റെക്കോർഡർ തിരുത്തിയെഴുതപ്പെട്ടുവെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുള്ളത്. ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ അലാസ്കയിലെ ജീവനക്കാരോട് റൺവേ 13-ൽ ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി കാത്തിരിക്കാൻ പറഞ്ഞു. ഏകദേശം ഒരു മിനിറ്റിനുശേഷം സൌത്ത് വെസ്റ്റ് പൈലറ്റിനോട് മറ്റൊരു റൺവേയിലേക്കുള്ള യാത്രാമധ്യേ റൺവേ 13 മുറിച്ച് കടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം 15 സെക്കൻഡുകൾക്ക് ശേഷമാണ് കൺട്രോളർ അലാസ്ക വിമാനത്തിന് ടേക്ക്ഓഫിനായി ക്ലിയർ ചെയ്ത് നൽകിയത്. എന്നാൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുൻപ് തന്നെ അലാസ്കാ വിമാനം റൺവേയിലേക്ക് നീങ്ങുകയായിരുന്നു. റൺവേയിൽ മറ്റൊരു വിമാനം കണ്ട അലാസ്ക വിമാനത്തിന്റെ പൈലറ്റ് ബ്രേക്കുകൾ ശക്തമായി അമർത്തി ടേക്ക് ഓഫ് റദ്ദാക്കിയതോടെയാണ് കൂട്ടിയിടി ഒഴിവായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...