കോതമംഗലം : മണല്‍പ്പുറത്ത് പന്തുകളിക്കുന്നതിനിടെ ആറ്റില്‍പോയ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു. കോടനാട് മാര്‍ ഏലിയാസ് കോളേജിലെ ബി.ബി.എ വിദ്യാര്‍ഥികളായ കോടനാട് നെടുംതോട് പാമ്പാവാലി വൈശാഖ് (20), കോതമംഗലം കുത്തുകുഴി സ്വദേശി ബേസില്‍ (20), എന്നിവരാണ് പുഴയില്‍ ഒഴുക്കില്‍ പെട്ടത്.
ഇന്ന് നാലുമണിയോടെയാണ് ദാരുണമായ അപകടം. കൂട്ടുകാരൊത്ത് പന്തുകളിക്കുന്നതിനിടെ പന്ത് പുഴയില്‍ പോയതിനെ തുടര്‍ന്ന് വൈശാഖ് പന്തെടുക്കാന്‍ പുഴയില്‍ ഇറങ്ങിയതാണ്. പെട്ടെന്ന് കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. വൈശാഖ് ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് ബേസില്‍ രക്ഷിക്കാനിറങ്ങിയത്. പിന്നീട് രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുകയാണ്.
പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു
RECENT NEWS
Advertisment