Monday, April 28, 2025 6:32 am

ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. സുരക്ഷാസേനയാണ് ഇരുവരെയും പിടികൂടിയത്. ഭീകരർക്കെതിരെ നടപടി ശക്തമാക്കിക്കുകയാണ് ഭരണകൂടം. പുൽവാമയിൽ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇതോടെ നാല് തീവ്രവാദികളുടെ വീടുകളാണ് ജില്ലാഭരണകൂടം തകര്‍ത്തത്. കഴിഞ്ഞദിവസം പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. പുൽവാമയിലെ ത്രാൽ, അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

അതിനിടെ നിയന്ത്രണ രേഖയിൽ ഇന്നലെ പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് സൈന്യം അറിയിച്ചു. ഉടൻ തിരിച്ചടി നൽകിയെന്നും സൈന്യം അറിയിച്ചു. അതേസമയം ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസം തുടരുകയാണ്. മേഖല പൂർണ്ണമായും വളഞ്ഞാണ് സൈന്യത്തിന്റെ പരിശോധന. ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. ഭീകരരുടെ പേരുകളും രേഖ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് ജമ്മു കശ്മീർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും സൈന്യം പരിശോധന ശക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ലിവർപൂൾ

0
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂൾ മുത്തം. നാല് മത്സരങ്ങൾ...

ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ്...

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കി

0
വാരണാസി : ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ്...

ഐപിഎൽ ; ഡൽഹി ക്യാപിറ്റൽസിനോട് പകരംവീട്ടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

0
ന്യൂഡൽഹി: സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ തോൽവിക്ക് അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ...